ചെര്‍ക്കളയിലെ അക്രമം ആസൂത്രിതം: നൂറോളം പേര്‍ക്കെതിരെ കേസ്‌

Saturday 1 February 2014 9:10 pm IST

കാസര്‍കോട്‌: ബിജെപി പാര്‍ലമെണ്റ്റ്‌ മണ്ഡലം സമ്മേളനത്തില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന ബസ്സുകള്‍ക്ക്‌ നേരെ ചെര്‍ക്കളയില്‍ കല്ലേറ്‌ നടന്ന സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേ ര്‍ക്കെതിരെ വധശ്രമത്തിന്‌ പോലീസ്‌ കേസെടുത്തു. കല്ലേറില്‍ പരിക്കേറ്റ മാവുങ്കാലിലെ മനോജിണ്റ്റെ പരാതിയിലാണ്‌ കേസ്‌. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട്‌ നടന്ന അക്രമത്തില്‍ ഒരാളെപ്പോലും അറസ്റ്റ്‌ ചെയ്യാനായിട്ടില്ല. കണ്‍മുന്നില്‍ നടന്ന സംഭവത്തിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ്‌ പോലീസ്‌. കേസ്‌ ബോധപൂര്‍വ്വം അട്ടിമറിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. അക്രമത്തില്‍ സാരമായി പരിക്കേറ്റ്‌ മംഗലാപുരത്ത്‌ ചികിത്സയിലായിരുന്ന മാവുങ്കാല്‍ കല്യാണത്തെ തമ്പായി (൪൩)യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ചെര്‍ക്കളയില്‍ മതതീവ്രവാദികള്‍ മൂന്ന്‌ ബസ്സുകള്‍ തടഞ്ഞുനിര്‍ത്തി നടത്തിയ കല്ലേറില്‍ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. ആസൂത്രിതമായ അക്രമമാണ്‌ ചെര്‍ക്കളയില്‍ നടന്നത്‌. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മതതീവ്രവാദ സംഘടനകളുടെ സ്വാധീന സ്ഥലങ്ങളില്‍ അക്രമിക്കപ്പെടുന്നത്‌ പതിവാണ്‌. കാഞ്ഞങ്ങാട്‌ ഭാഗത്ത്‌ നിന്നും വന്ന പ്രവര്‍ത്തകരാണ്‌ ഇത്തവണ അക്രമത്തിനിരയായത്‌. മുന്‍ വര്‍ഷങ്ങളിലും ചെര്‍ക്കള, നായന്‍മാര്‍മൂല, പാറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമം നടന്നിരുന്നു. അക്രമികള്‍ അഴിഞ്ഞാടുമെന്ന്‌ നേരത്തെ തന്നെ പോലീസിന്‌ സൂചന ലഭിച്ചിട്ടും അവഗണിക്കുകയായിരുന്നു. കണ്‍മുന്നില്‍ അക്രമം അരങ്ങേറുമ്പോഴും പോലീസ്‌ കാഴ്ചക്കാരായി നിന്നു. മുസ്ളിംലീഗിണ്റ്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഇപ്പോള്‍ കേസും അട്ടിമറിക്കുകയാണ്‌. കര്‍ശന നടപടി സ്വീകരിക്കണം: ബിജെപി കാസര്‍കോട്‌: ചെര്‍ക്കളയില്‍ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനുനേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ ആവശ്യപ്പെട്ടു. സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ്‌ പോലീസിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ കല്ലേറ്‌ നടന്നത്‌. സംഭവത്തില്‍ ഒരാളെ പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. മുന്‍വര്‍ഷങ്ങളിലും സമാനമായ അക്രമങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലും മുന്‍കരുതലെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തതാണ്‌ അക്രമത്തിനിടയാക്കിയത്‌. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. മതതീവ്രവാദികളെ അടിച്ചമര്‍ത്തണം: ഹിന്ദുഐക്യവേദി കാസര്‍കോട്‌: മതതീവ്രവാദികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പോലീസ്‌ തയ്യാറാകണമെന്ന്‌ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കോടോത്ത്‌ ആവശ്യപ്പെട്ടു. ജില്ലയില്‍ പലസ്ഥലങ്ങളിലും ഭൂരിപക്ഷസമുദായം നിരന്തരമായി അക്രമിക്കപ്പെടുകയാണ്‌. ഇതിണ്റ്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ചെര്‍ക്കളയില്‍ ബസിനുനേരെ നടന്ന അക്രമം. തങ്ങളുടെ സ്വാധീന മേഖലകളില്‍ മറ്റുള്ളവര്‍ സഞ്ചരിക്കാന്‍ കൂടി പാടില്ലെന്നാണ്‌ മതതീവ്രവാദികളുടെ നിയമം. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ഭൂരിപക്ഷ സമുദായക്കാരെ ആട്ടിയോടിക്കുകയാണ്‌. നടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തതാണ്‌ ഇവര്‍ക്ക്‌ പ്രോത്സാഹനം. മുസ്ളിംലീഗിണ്റ്റെ ദാസ്യവേല പോലീസ്‌ അവസാനിപ്പിക്കണമെന്നും ചെര്‍ക്കളയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.