ഇടുക്കി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ പിടി തോമസ് എം പി വീണ്ടും രംഗത്ത്. ഇടുക്കി സീറ്റ് വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം മര്യാദക്കേടാണെന്ന പ്രസ്താവനയോടെയാണ് പി.ടി.തോമസ് രംഗത്ത് വന്നിരിക്കുന്നത്.
കോട്ടയത്ത് കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെടുന്നതു മര്യാദക്കേടാണ്. സമാനമായ മര്യാദക്കേടാണ് ഇടുക്കിയില്‍ കേരളകോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെടുന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് തോമസ് ആവര്‍ത്തിച്ചു.
ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ വേണ്ടി ഇടുക്കി സീറ്റ് തന്നില്‍ നിന്ന് തട്ടിയെടുക്കരുതെന്നും തോമസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: