കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണോദ്ഘാടനം മുസ്ലിം ലീഗ് ബഹിഷ്കരിക്കും. കേന്ദ്രമന്ത്രി ഇ.അഹമ്മദിനെ ക്ഷണിക്കാത്തതാണ് കാരണം. കുഞ്ഞാലിക്കുട്ടിയും കെ.എം .ഷാജിയും പങ്കെടുക്കില്ല.
ഇ.അഹമ്മദിനെ ക്ഷണിക്കാത്തതില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുമ്പു തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പല തവണ കണ്ണൂര്‍ എം.പി .സുധാകരനോട് കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ക്ഷണിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.
മുമ്പു തന്നെ പലതവണ ആവശ്യപ്പെട്ടിട്ടും കെ.സുധാകരന് മുസ്ലിം ലീഗിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: