ഓണം ആഘോഷിച്ചു

Saturday 3 September 2011 11:10 pm IST

കാസര്‍കോട്‌: ഉദയഗിരിയിലെ കാസര്‍കോട്‌ സെന്‍ട്രലൈസ്ഡ്‌ സ്പോര്‍ട്സ്‌ ഹോസ്റ്റലില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. കാസര്‍കോട്‌: കളക്ടറേറ്റ്‌ സ്റ്റാഫ്‌ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ആഘോഷത്തിണ്റ്റെ ഭാഗമായി വിവിധ വകുപ്പ്‌ ജീവനക്കാര്‍ക്കായി നടത്തിയ കമ്പവലി മല്‍സരം നടത്തി. പൂക്കളം മല്‍സരത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്‌ ഒന്നാം സ്ഥാനവും, ജില്ലാ പഞ്ചായത്ത്‌ ഓഫീസ്‌ രണ്ടാം സ്ഥാനവും, സോയില്‍ കണ്‍സര്‍വ്വേഷന്‍ ഓഫീസ്‌ മൂന്നാം സ്ഥാനവും നേടി. കൂടാതെ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങളും നടന്നു. സമാപന സമ്മേളനം ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌ ഉദ്ഘാടനം ചെയ്തു. എ ഡി എം. എച്ച്‌ ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. കളക്ടറേറ്റ്‌ ശിരസ്തദാര്‍ കെ അമ്പുജാക്ഷന്‍ സ്വാഗതവും സെക്രട്ടറി വി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലാ പോലീസ്‌ ഓഫീസ്‌ മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ റിക്രിയേഷന്‍ ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസ്‌ ആസ്ഥാനത്ത്‌ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകന്‍ നിര്‍വ്വഹിച്ചു. ക്ളബ്ബ്‌ സെക്രട്ടറി മധു എം വി, ബിജി ജോര്‍ജ്ജ്‌ എന്നിവര്‍ സംസാരിച്ചു ജില്ലാ കണ്‍വീനര്‍ നരേന്ദ്രന്‍ നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.