എരുമേലി: മദ്യപിച്ച് കിലോമീറ്ററുകളോളം ബസ് ഓടിച്ചുവന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എരുമേലിടൗണില് ഇന്നലെ രാവിലെ 7മണിയോടെയാണ് സംഭവംയ പുനലൂര്‍ മേഖലയില്‍ നിന്നും രാവിലെ സര്വ്വീസിനായെത്തിയ ശരണ്യ ബസിന്റെ ഡ്രൈവറെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. എരുമേലിയില്‍ എത്തുന്നതിനിടെ പലതവണ നിയന്ത്രണംതെറ്റിയ ബസില്‍ യാത്രക്കാര്‍ ഭയാശങ്കയോടെയാമ് യാത്ര ചെയ്തത്. ഇതിനിടെ എരുമേലി ടൗണില്‍ എത്തിയ ബസ് മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് മദ്യപിച്ച ഡ്രൈവര്‍ കുടുങ്ങാനിടയായത്.
റോഡരികില്‍ ബസ് കാത്തുനിന്നവരും ഓടിക്കൂടിയ നാട്ടുകാരും സംഭവം അന്വേഷിച്ചെത്തിയതോടെ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ അസഭ്യം പറഞ്ഞ് നാട്ടുകാരെ പ്രകോപിതരാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി കൂവപ്പള്ളി സ്വദേശിയായ ബസ് ഡ്രൈവര്‍ അജയകുമാറിനെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: