ലേബര്‍ ഇന്‍ഡ്യയില്‍ നാഷണല്‍ സെമിനാര്‍

Sunday 2 February 2014 9:25 pm IST

മരങ്ങാട്ടുപിള്ളി: സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകള്‍ വിവര വിനിമയ രംഗത്ത് എങ്ങനെ പ്രയേജനപ്പെടുത്തും എന്ന വിഷയത്തെ അധികരിച്ച് ലേബര്‍ ഇന്‍ഡ്യാ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ സെമിനാര്‍ ഫെബ്രുവരി 3, 4 തിയതികളിലായി സംഘടിപ്പിക്കുന്നു. കേരളാ യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷ്ണല്‍ അക്കാദമിക് സെന്ററിന്റെ ഡയറക്ടറും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംമ്പ്യൂട്ടേഷണല്‍ ബയോളജി ആന്റ് ബയോഇന്‍ഫര്‍മാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. അച്ച്യുത്ശങ്കര്‍.എസ്. നായര്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. ലേബര്‍ ഇന്‍ഡ്യാ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് കുളങ്ങര അദ്ധ്യക്ഷ പദം അലങ്കരിക്കും. സെമിനാര്‍ കണ്‍വീനര്‍ ശ്രീ. ജേക്കബ് എബ്രഹാം നന്ദി പ്രകാശനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.