ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കണം : എബിവിപി

Sunday 2 February 2014 10:40 pm IST

കോഴിക്കോട്‌: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട്‌ ആവശ്യപ്പെടണമെന്ന്‌ എബിവിപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആറന്മുള വിമാനത്താവള സമരം, കാതിക്കുടം സമരം തുടങ്ങിയ നിരവധി ജനകീയ സമരങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. കേരള സമൂഹത്തില്‍ തീവ്രവാദികളുടെ കടന്നുകയറ്റം ചെറുക്കാനും കേരളത്തിലെ സുസ്ഥിര വികസനം സാധ്യമാക്കാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. പട്ടികജാതി വര്‍ഗ്ഗവിദ്യാര്‍ത്ഥികളുടെ ലമ്പ്സംഗ്രാന്റ്‌ കാലോചിതമായി പരിഷ്കരിക്കണം. സ്ത്രീസമൂഹത്തിന്‌ നേരെയുള്ള അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടപ്പിലാക്കണം.
സമഗ്രമായ യുവജനനയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒഴിവുള്ള പതിനായിരക്കണക്കിന്‌ തസ്തികകള്‍ നികത്താതെ ആയിരക്കണക്കിന്‌ ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടി യുവാക്കളോടുള്ള വെല്ലുവിളിയും വര്‍ഗീയ പ്രീണനവുമാണ്‌.
സ്വയംഭരണകോളജുകള്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടത്താതെ നടപ്പിലാക്കുവാനുള്ള ശ്രമത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്ന്‌ സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എബിവിപി സംസ്ഥാന പ്രസിഡന്റായി സി.കെ.രാകേഷിനെയും സെക്രട്ടറിയായി ഡോ.ബി.ആര്‍.അരുണിനെയും തെരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റുമാരായി കെ. പ്രിന്റു (തൃശൂര്‍), എന്‍.വി. ഭാനുമതി (മൂവാറ്റുപുഴ), കെ.എസ്‌. സനൂപ്‌ (ഗുരുവായൂര്‍), ജോയിന്റ്‌ സെക്രട്ടറിമാരായി മനുപ്രസാദ്‌ (തിരുവനന്തപുരം), വിനു വി. (പത്തനംതിട്ട), പി.ശ്യാംരാജ്‌ (എറണാകുളം), കെ.വി. വരുണ്‍ പ്രസാദ്‌ (പട്ടാമ്പി), ആര്‍. അശ്വിന്‍ (കോഴിക്കോട്‌), കെ. രഞ്ജിത്ത്‌ (കണ്ണൂര്‍), എം.രഞ്ജിത്ത്‌ (കാഞ്ഞങ്ങാട്‌) എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷററായി ജിതിന്‍ രഘുനാഥ്‌ (തലശ്ശേരി ) ഓഫീസ്‌ സെക്രട്ടറിയായി എം.എം. റിജുല്‍ (തിരുവനന്തപുരം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സംഘടനാ കാര്യദര്‍ശി ഒ. നിധീഷ്‌ (തിരുവനന്തപുരം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.