ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോഴും നരേന്ദ്ര മോദിയോട് മൃദുസമീപനവുമായി എന്‍സിപി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവനയെ പിന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും രംഗത്തെത്തി.
കോടതി വിധി മാനിക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു.2012ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘവും കോടതിയും ക്ലീന്‍ ചിറ്റ് നല്കിയ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിക്കെതിരായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവന. മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രഫുലിന്റെ പ്രതികരണം. ഈ നിലപാടിനെ പിന്തുണച്ചാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ രംഗത്തെത്തിയത്.
കോടതി വിധി വന്നതിനാല്‍ അത് മാനിക്കണമെന്ന് ശരത് പവാര്‍ പറഞ്ഞു.സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്നും പത്ത് ദിവസത്തിനകം ധാരണയിലെത്തുമെന്നും പവാര്‍ വ്യക്തമാക്കി.നേരത്തെ നരേന്ദ്രമോദിയുമായി ശരത് പവാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും എന്‍സിപിയും ബിജെപിയും അത് നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: