കേരളത്തില്‍ കനത്ത മഴ തുടരും

Sunday 4 September 2011 11:16 am IST

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറില്‍ കേരളത്തില്‍ ശക്‌തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.  വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴയ്ക്കു സാധ്യത. മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്‌. അറേബ്യന്‍ സമുദ്രത്തില്‍ വടക്ക്‌ പടിഞ്ഞാറ്‌ ഭഗത്ത്‌ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദ മേഖലയാണ്‌ മഴ ശക്‌തമാകാന്‍ കാരണം. വരുന്ന 48 മണിക്കൂറില്‍ ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയും സംസ്ഥാനത്താകമാനം പരക്കെ മഴയും ലഭിക്കുമെന്നാണ്‌ പ്രവചനം. ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.