കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നതില്‍ നിയമതടസ്സമൊന്നുമില്ലെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നിയമതടസമുണ്ടെന്ന് പറയുന്നവര്‍ അതെന്തെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മന്ത്രിസഭായോഗം ചേര്‍ന്ന് അന്വേഷണം സിബിഐക്ക് വിടാനുള്ള എത്രയും പെട്ടെന്ന് സര്‍ക്കാര്‍ എടുക്കണമെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 2009ല്‍ ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ചോമ്പോല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആ കേസിന്റെ അടിസ്ഥാനത്തിലെങ്കിലും സി.ബി.ഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: