മുണ്ടക്കയം: ഓട്ടോയുടെ സിസി അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുമ്പോളും അബ്ദുല്‍ ഖാദറിനെ അര്‍ഹതയില്ലാത്ത പണം മോഹിപ്പിച്ചില്ല. വണ്ടന്‍പതാല്‍ പാടാശേരില് അബ്ദുല്‍ഖാദര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് ഓട്ടം പോയി തിരികെ വരുമ്പോഴാണ് റോഡില്‍ കിടന്ന കടലാസുപൊതി ശ്രദ്ധയില്‍പെട്ടത്. പരിശോധിച്ചപ്പോള്‍ 70,000 രൂപ പൊതിയിലുണ്ടായിരുന്നു.
തുടര്‍ന്ന് മുണ്ടക്കയം ടൗണിലുള്ള ന്യൂവിഷന്‍ ചാനലില്‍ പണം കളഞ്ഞുകിട്ടിയ വിവരം അബ്ദുല്‍ ഖാദര്‍ അറിയിക്കുകയായിരുന്നു. പനയ്ക്കച്ചിറ സ്വദേശി സദാനന്ദനും കുടുംബവും വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി വരുന്ന വഴിയാണ് പണം നഷ്ടപ്പെട്ടത്. ചാനലിലൂടെ വിവരമറിഞ്ഞെത്തിയ സദാനന്ദന് അബ്ദുള്‍ ഖാദര്‍ പണം തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: