ജനറല്‍ ആശുപത്രിയില്‍ കൂട്ടായ്മ

Monday 3 February 2014 10:06 pm IST

കൊച്ചി: അന്തര്‍ദേശീയ അര്‍ബുദദിനത്തോട്‌ അനുബന്ധിച്ച്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ കൂട്ടായ്മ എറണാകുളം ജനറല്‍ ആശുപത്രിയില്‍. എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ഉച്ചയ്ക്ക്‌ 12ന്‌ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ.സാനു, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കളക്ടര്‍ ഷെയ്ക്‌ പരീത്‌, മുന്‍ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍, ഡോ. സനില്‍ കുമാര്‍, പി.രാമചന്ദ്രന്‍ (വേണു), ഡോ. പി.ജി.ആനി, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ എറണാകുളം ജനറല്‍ ആശുപത്രിയിലെ ടെലിമെഡിസിന്‍ ഹാളില്‍ എറണാകുളം കരയോഗം ഒരുക്കുന്ന ഉച്ചഭക്ഷണത്തില്‍ വിശിഷ്ടാതിഥികള്‍, ആശുപത്രി അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.