ആര്യാടന്‍ മുഹമ്മദിനെതിരെ മുസ്ലീം‌ലീഗ്

Sunday 4 September 2011 12:59 pm IST

കോഴിക്കോട്‌: ഇ.അഹമ്മദ്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി ഇരുന്നപ്പോള്‍ കേരളത്തില്‍ റെക്കോര്‍ഡ്‌ വികസനമാണ്‌ ഉണ്ടായതെന്നും, ഇക്കാര്യം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ മറക്കരുതായിരുന്നുവെന്നും മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി ഇ.ടിമുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. റെയില്‍വേ വികസനത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ബഷീര്‍. പനമ്പിള്ളിയുടെയും ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാലിന്റെയും കാലത്താണ്‌ കേരളത്തിന്‌ അര്‍ഹമായ പരിഗണന ലഭിച്ചതെന്നായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന. മുസ്ലിംലീഗിന്‌ എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന ആരോപണം ലീഗിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. അങ്ങനെ ആര്‍ക്കും നുഴഞ്ഞുകയറാന്‍ കഴിയുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്‌ എന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.