കേരളത്തില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടുന്നു

Tuesday 4 February 2014 5:42 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്‌ഡ്സ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍. പത്ത് വര്‍ഷത്തിനിടെ എയ്ഡ്സ് രോഗികളുടെ എണ്ണം മുപ്പത് ഇരട്ടി വര്‍ധിച്ചുവെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2018 സെപ്റ്റംബറില്‍ 2012-13 വര്‍ഷത്തില്‍ 1766 പേരാണ് എയ്ഡ്‌സിന് ചികിത്സ തേടിയത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ മാത്രം 1135 രോഗികള്‍ ചികിത്സയ്‌ക്കെത്തി. 2004-05 കാലത്ത് 445 എയ്ഡ്‌സ് രോഗികളെ സംസ്ഥാനത്ത് ഉണ്ടായിരുന്നുളളു. മൊത്തം 12665 എയ്ഡ്‌സ് രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇ പി ജയരാജന്‍ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു വി.എസ് ശിവകുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.