എന്നോടുള്ള നിന്റെ സ്നേഹം നിശബ്ദവും അന്തര്ലീനവുമായിരിക്കണം. നിന്റെ ചിന്തകള്‍ പവിത്രമാക്കുന്നതില് കൂടെ, മൃദുഭാഷണത്തിനുള്ള യത്നത്തില്‍ കൂടെ, നിസ്വാര്‍ഥ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിലൂടെ, നിനക്ക് എന്നോടുള്ള സ്നേഹത്തെ പ്രസ്പഷ്ടമാക്കാം. നിന്റെ ഉള്ളില്‍ (എന്റെ ഊര്‍ജമാകുന്ന) ബട്ടണ്‍ ഞാന്‍ വച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഒരു കമ്പി ഈ സ്വിച്ചിനോട് ഘടിപ്പിക്കേണ്ടതുണ്ട്. ഞാനുമായിട്ടുള്ള നിരന്തര സമ്പര്‍ക്കം കൊണ്ടേ ഈ കമ്പിയില്ക്കൂടെ മാത്രമേ എന്റെ ദിവ്യപ്രേമത്തിന്റെ ഊര്‍ജം പ്രവഹിക്കുകയുള്ളൂ. നിന്നില്‍ നിക്ഷിപ്തമായ ജോലികള്‍ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.
നിന്റെ ജീവിതത്തിന്റെ ഓരോ ഇടവേളയിലും (സ്നേഹത്തിന്റെ) ബഹിര്ഗമനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പവിത്രമായ മനസ്സോടെ അവയെ അന്വേഷിക്കൂ. എ പ്പോഴും ഞാനുമായി സമ്പര് ക്കം പുലര്‍ത്തൂ. എന്നേയും എന്റെ ദിവ്യപ്രേമത്തെയും അനുഭവിക്കൂ. വേറൊന്നിനെയും ആഗ്രഹിക്കരുത്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: