കണ്ണൂര്‍: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ സൗത്ത് സോണ്‍ പുരുഷവിഭാഗം വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് അരങ്ങേറ്റം.
തിരുപ്പതി ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. 2010ല്‍ ആരംഭിച്ച കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന് ഈ വര്‍ഷമാണ് അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി സ്പോര്‍ട്സില്‍ അഫിലിയേഷന് ലഭിച്ചത്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കോച്ചിംഗ്് ക്യാംപില്‍ നിന്നാണ് സര്‍വ്വകലാശാലയെ പ്രതിനിധീകരിക്കുന്ന 12 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള എംബിബിഎസ് വിദ്യാര്‍ഥി അഖില്‍ പ്രകാശ്, പരിയാരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ പി.കെ. അര്ജുന്ജിത്ത്, അജയ് നാരായണന്, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള എംബിബിഎസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഫര്ഹാന്, അലിന് അയൂബ്, സൂരജ് കിരണ്‍, റാഷിദ്.
പത്തനംതിട്ട പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ശ്രീകുമാര്‍ എം. ആര്, ഷിജോ ഫിലിപ്പ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ നാസിം മുഹമ്മദ്, ബിഡിഎസ് വിദ്യാര്‍ഥി നഹാസ് നാസര്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ എം.ആര് ശ്രീകുമാറാണ് ടീം ക്യാപ്റ്റന്‍.
പരിയാരം മെഡിക്കല്‍ കോളേജിലെ കായികവിഭാഗം മേധാവി പി.പി ബിനീഷ് ആണ് ടീം മാനേജര്‍. ഡോ.എം.എസ.് ഗോവിന്ദന് കുട്ടി അസിസ്റ്റന്റ് മാനേജറും വി.കെ വിജേഷ് കോച്ചുമാണ്.
കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ചെന്നൈ എസ്.ആര്.എം യൂണിവേഴ്സിറ്റി, രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഭാരതീയാര്‍ യൂണിവേഴ്സിറ്റി, സത്യാമ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, എം.ജി യൂണിവേഴ്സിറ്റി, മൈസൂര്‍ യൂണിവേഴ്സിറ്റി, കണ്ണൂര്‍ യൂണിവേഴ്സിറ്റി തുടങ്ങിയവ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
ബാംഗ്ലൂര്‍ ജെയ്ന്‍ യൂണിവേഴ്സിറ്റിയുമായാണ് നവാഗതരായ കേരളാ ആരോഗ്യ സര്‍വകലാശാലയുടെ ആദ്യമത്സരം.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ആരോഗ്യ സര്‍വകലാശാലാ ടീം ഇന്നലെ ഷൊര്‍ണ്ണൂരില്‍ നിന്നും യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: