കോട്ടയം: തിരുവനന്തപുരം ശംഖുമുഖത്ത് 9ന് നരേന്ദ്രമോദി പങ്കെടുക്കുന്ന മഹാസമ്മേളനത്തില്‍ അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം പി.കെ.രവീന്ദ്രന്, സംസ്ഥാന സെല്‍കണ്‍വീനര്‍ ഡോ.ഇ.കെ.വിജയകുമാര്‍, ജില്ലാ സെക്രട്ടറി കെ.യു.ശാന്തകുമാര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കോര സി.ജോര്‍ജ്ജ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ.ഹരികുമാര്‍, ബിനു ആര്.വാര്യര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ റാവുത്തര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോമോന്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സുമാ മുകുന്ദന്, മഹിളാ മോര്‍ച്ച നിയോജകമണ്ഡലം സുജാതാസദനന്, കുസുമാലയം ബാലകൃഷ്ണന്, ഷാജി തൈച്ചിറ, രാജേഷ് ചെറിയമഠം, ആര്.രാജ, ഡി.എല്‍.ഗോപി, കെ.എസ്.ഗോപന്, രമേശ് കല്ലില്‍, ടി.ആര്.സുഗുണന്, പ്രശാന്ത് മാങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: