ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് എസി കോളനിയിലെ എകെസിഎച്ച്എംഎസ് പ്രവര്‍ത്തകരെ പെന്തക്കോസ്ത് സഭക്കാര് വീടുകയറി ആക്രമിച്ചു. സന്തോഷ് 130ല്‍, പ്രദീപ് ചിറയില്‍, ബാബു എസി കോളനി എന്നിവരെയാണ് പെന്തക്കോസ്ത് സഭക്കാരായ നടേശന്, ദിനേശന്, കുഞ്ഞുമോന്, കലേഷ്, സതീഷ്ബാബു, ജോബിന് ജറിന് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇരുകൂട്ടരും കക്ഷികളായുള്ള കേസ് മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞദിവസം സ്ത്രീകളെയടക്കം വീടുകയറി അക്രമിച്ചത്. മര്‍ദ്ദനത്തില്‍ തലയിലും മറ്റും പരിക്കേറ്റവര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് എകെസിഎച്ച്എംഎസ് വെട്ടിത്തുരുത്ത് ശാഖാ ഭാരവാഹികളായ മോനിച്ചന്, രാജു വെട്ടിത്തുരുത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: