തീക്കോയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണപരമ്പര

Tuesday 4 February 2014 10:13 pm IST

തീക്കോയി: തീക്കോയി ടൗണിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളില്‍ തിങ്കളാഴ്ച രാത്രി കടകള്‍ കുത്തിത്തുറന്ന് മോഷണപരമ്പര. അഞ്ച് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നായി എഴുപതിനായിരത്തോളം രൂപ മോഷ്ടിക്കപ്പെട്ടു. ചിറക്കല്‍ ബെന്നിയുടെ പലചരക്ക് കട, മുട്ടത്തില്‍ സുകുമാരന്റെ മെഡിക്കല്‍ സ്‌റ്റോര്‍, പുന്നാലക്കുടി ബിജുവിന്റെ മൊബൈല്‍ കട, മുണ്ടാട്ട് സാബുവിനെറ സ്‌റ്റേഷനി കട, തീക്കോയി സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നീ സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച രാത്രി മോഷണമുണ്ടായത്. എല്ലാ സ്ഥാപനങ്ങളിലും പൂട്ട് തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. മൊബൈല്‍ കടയിലെ സാധനങ്ങള്‍ വലിച്ചു വാരിയിട്ട് അലമാരയിലെ ഗ്ലാസ്സ് തകര്‍ത്തു. കടയിലെ സാധനങ്ങളും പത്ത് രൂപയില്‍ താഴെയുള്ള നോട്ടുകളും നഷ്ടപ്പെട്ടിട്ടില്ല. മറ്റ് ചില കടകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.