ചങ്ങനാശേരി: പായിപ്പാട്ട് പുത്തന്‍കാവ് ഭഗവതീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം സമാപിച്ചു. മഹാപ്രസാദമൂട്ടില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കുകൊണ്ടു. അവഭൃഥസ്നാനം ഓങ്ങല്ലൂര്‍ ഇല്ലംവക കുളത്തില്‍ നടന്നു. അതിനുശേഷം ഇല്ലത്തുനിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നാജമപത്താല് ഘോഷയാത്രയായി ക്ഷേത്രത്തില്‍ തിരിച്ചെത്തി. മകരഭരണി പൊങ്കാല നാളെ നടക്കും. രാവിലെ 7ന് പൊങ്കാലപൂജ, 8.45ന് സമൂഹപ്രാര്‍ത്ഥന, 9ന് പ്രഭാഷണം, 10ന് പൊങ്കാലസമര്‍പ്പണം എഴുന്നെള്ളത്ത് രാത്രി 7.30ന് കളമെഴുത്തുംപാട്ടും, ദീപാരാധന, ദീപക്കാഴ്ച, ഭജന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: