കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നൂറോളം പേര്‍ക് മഞ്ഞപ്പിത്തം: കോളേജ് അടച്ചു

Tuesday 4 February 2014 10:20 pm IST

പാലാ: കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ രണ്ടുപേര്‍ എറണാകുളത്തെ രണ്ട് പ്രമുഖ് ആശുപത്രികളില്‍ ചികിത്സയിലാണ്. കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ നിന്നാണ് രോഗം പടരാന്‍ ഇടയായതെന്ന് കരുതുന്നതായി കോളേജ് സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച മുമ്പ് രോഗം ബാധിച്ച വിവരം കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ഇന്നലെ എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് അധികൃതരെ പ്രതിഷേധമറിയിച്ചു. സ്ഥിതി അതീവ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയതോടെ 10വരെ കോളേജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.