ജയ്പൂര്‍: ലൈംഗിക ചൂഷണം, മാനഭംഗം കേസുകളില്‍ പ്രതിയായ രാജസ്ഥാന് അഡിഷണല്‍ ചീഫ് സെക്രട്ടറി ബി.ബി. മൊഹന്തിയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി വസുന്ധര രാജയാണ് മൊഹന്തിയെ സസ്പെന്‍ഡ് ചെയ്തത്. രാജസ്ഥാന് സിവില്‍ സര്‍വീസ് അപ്പലെറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനാണ് മൊഹന്തി.
എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് മൊഹന്തിക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവം അന്വേഷിച്ച പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൊഹന്തിക്കെതിരെ നേരത്തെ കേസെടുത്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്താതെ തുടരുകയായിരുന്നു. പരാതി നല്കിയ ദിവസം മൊഹന്തി മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: