ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ഒഴികയെുള്ള മറ്റു ബില്ലുകള്‍ പാസാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു.
പതിവു പോലെ പാര്‍ലമെന്റ് ചേരുകയും പിന്നീട് വെറും കൈയോടെ മടങ്ങേണ്ടി വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ധനവിനിയോഗ ബില്‍, വോട്ട് ഓണ്‍ അക്കൗണ്ട് എന്നിവ ചര്‍ച്ച കൂടാതെ പാസായേക്കാം.
എന്നാല്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതിനോട് യോജിപ്പില്ലെന്നും ചിദംബരം പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണ ബില്ലും അഴിമതി തടയാനുള്ള ബില്ലുകളുമാണ് പാര്‍ലമെന്റിന്റെ പ്രഥമ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: