അഹന്ത ഒരിക്കല്‍ കീഴടക്കിക്കഴഞ്ഞാല് പിന്നെ യാതനയില്ല, ദുഃഖമില്ല. എന്തുകൊണ്ടെന്നാല്‍, അഹന്തയാണ് എല്ലാ യാതനകളുടെയും അടിസ്ഥാന കാരണം. സര്‍വ്വവും ദൈവമാണെന്ന് കാണുന്ന ആ നിമിഷം മുതല്‍ പിന്നെ പരാതിപ്പെടാനായി യാതൊന്നുമില്ലാതാവന്നു. അവസാനിക്കുമ്പോഴാണ് പ്രാര്ത്ഥനയുണ്ടാകുന്നത്. എവിടെയെല്ലാം പരാതികള്‍ ഇല്ലാതായിരിക്കുന്നുവോ, അവിടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നു.
അത് കൃതജ്ഞതാപൂര്‍വ്വമായ ഒരനുഭൂതിയാണ്, അത് ദൈവത്തിലുള്ള വിശ്വാസമാണ്. ദൈവത്തിലുള്ള ഈ അര്‍പ്പണത്തില്‍, ആശിസ്സുകള്‍ വര്ഷിക്കപ്പെടുന്നു. വിശ്വസിക്കുകയും അറിയുകയും ചെയ്യുക. വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്. ജീവിതത്തെ അതേപടി സ്വീകരിക്കുക എന്നതിനേക്കാള്‍ വലിയ തപശ്ചര്യയില്ല.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: