സന്ദര്‍ശകവിസയിലെത്തിയ ബംഗ്ലാദേശി അറസ്റ്റില്‍

Wednesday 5 February 2014 9:11 pm IST

ചങ്ങനാശേരി: സന്ദര്‍ശകവിസയില്‍ കേരളത്തിലെത്തി മേസ്തിരിപ്പണിയിലേര്‍പ്പെട്ടിരുന്ന ബംഗ്ലാദേശി അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശി സെയ്ഫുള്ളഖാന്‍ ആണ് അറസ്റ്റിലായത്. സന്ദര്‍ശകവിസയിലെത്തുന്നവര്‍ മറ്റ് ജേിലികളിലേര്‍പ്പെടരുതെന്നാണ് നിയമം ഇത് ലംഘിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. പെരുന്ന രണ്ടാം നമ്പര്‍ ബസ്റ്റാന്‍ഡില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്. ഐ പി. കെ. വിനോദും സംഘവുമാണ് സെയ്ഫുള്ളഖാനെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.