ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ അംഗങ്ങളുടെ പ്രതിമാസ പെന്ഷന് കുറഞ്ഞത് ആയിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗമാകാനുള്ള ശമ്പള പരിധി 6,500 രൂപയില്‍ നിന്നും 15,000 രൂപയായും വര്‍ദ്ധിപ്പിച്ചു.
ഇന്നലെ നടന്ന ട്രസ്റ്റീസ് ബോര്‍ഡ് യോഗമാണ് പെന്ഷന് തുക വര്‍ദ്ധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്തത്. ബോര്‍ഡ് തീരുമാനം ഇന്നു നടക്കുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. പെന്ഷന് തുക ഉയര്‍ത്തിയതിന്റെ പ്രയോജനം അമ്പതുലക്ഷം തൊഴിലാളികള്‍ക്കും 44 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പെന്‍ഷന്റെ കുറഞ്ഞ തുക ആയിരമാക്കിയതോടെ 27ലക്ഷം പേര്‍ക്ക് കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കും.
പി.എഫില്‍ ഉള്‍പ്പെടാനുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിച്ചതോടെ അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ന്ന തുക 15,000 ഉള്ളവരാണ് ഇനി പി.എഫ് പരിധിയില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: