വത്തിക്കാന്‍സിറ്റി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചപറ്റിയെന്ന് വത്തിക്കാന്റെ കുറ്റസമ്മതം.
കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന പുരോഹിതന്മാരെ വത്തിക്കാന്‍ സംരക്ഷിക്കുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് കുറ്റസമ്മതം.
കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയില്‍ വത്തിക്കാന്‍ ഒപ്പുവച്ചിരുന്നു. എന്നിട്ടും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നവരെ വത്തിക്കാന്‍ സംരക്ഷിക്കുന്നുവെന്നായിരുന്നു യുഎന്നിന്റെ ആരോപണം.
ആരോപണ വിധേയരാകുന്നവരെ സ്ഥലംമാറ്റി സഭ പ്രശ്നം ഒതുക്കുകയാണെന്നും യുഎന്‍ ആരോപിച്ചു. ആരോപണ വിധേയരായവരെ ഉടന്‍ സഭയില്‍ നിന്ന് പുറത്താക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കുറ്റസമ്മതവുമായി വത്തിക്കാന്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: