മാഡ്രിഡ്: സ്പാനിഷ് കിംഗ്സ് കപ്പ് ആദ്യപാദ സെമിയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും ജയം. സ്പാനിഷ് ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
പെപെ, ജെസി ഗോഡ്രിഗസ്, ഏഞ്ജല്‍ ഡി മരിയ എന്നിവരാണ് ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം ക്രിസ്ത്യാനോ റെണാള്‍ഡോ ഗോള്‍ ഒന്നും നേടിയില്ല. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സലോണ റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ബസ്ക്വച്ച്സും സുബികറായുമാണ് ബാഴ്സക്കു വേണ്ടി ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: