കാറിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

Thursday 6 February 2014 8:14 pm IST

പാമ്പാടി: കാറിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നശേഷം രക്ഷപെട്ടു. ആനിക്കാട് വെസ്റ്റ് മറുകപ്പള്ളില്‍ പ്രകാശിന്റെ ഭാര്യ സരോജിനിയമ്മയുടെ രണ്ടരപവന്‍ വരുന്ന മാലയാണ് മോഷ്ടാക്കാള്‍ കൈക്കലാക്കി രക്ഷപെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ തയ്യല്‍ക്കടയില്‍ പോയി തിരികെ വരികയായിരുന്ന ഇവരുടെ സമീപത്ത് ഒരു കാര്‍ വന്ന് നില്‍ക്കുകയും ഡ്രൈവര്‍ വീട്ടുപേര്‍ പറഞ്ഞ് ഈ വീട് അറിയുമോ എന്ന് ചോദിക്കുകയും ചെയ്യുന്നതിനിടയില്‍ പിന്‍സീറ്റിലിരുന്ന ആള്‍ ഇവരുടെ മാല വലിച്ച് പൊട്ടിച്ച് കൈക്കലാക്കിയശേഷം ഇവരെ പിന്നോട്ടു തള്ളുകയും ചെയ്തു. വീട്ടമ്മ റോഡില്‍ വീണ സമയം കാര്‍ വളരെ വേഗത്തില്‍ ഓടിച്ച് മോഷ്ടാക്കള്‍ രക്ഷപെടുകയായിരുന്നു. ഇത് സംബന്ധിച്ച് പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. കാറില്‍ സ്ത്രീകളും ഉണ്ടായിരുന്നതായി സരോജിനിയമ്മ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.