ധര്‍മരക്ഷയ്ക്ക് കളമൊരുക്കുന്നു. അവിടുത്തെ കാരുണ്യം. ഈ നിമിഷം വരെ തഥാതനെ ആ ശക്തി പോറ്റി വളര്‍ത്തി. മുന്നില്‍ ഒരു ലക്ഷ്യവും വച്ചുതന്നു. മുന്നോട്ടുള്ള യാത്രയില്‍ പല പ്രതിബന്ധങ്ങളിലൂടെയും തടസങ്ങളിലൂടെയും കൊണ്ടുപോയി. മഹത്പുരുഷന്മാരെപ്പോലും ആ ശക്തി തട്ടിക്കളിക്കുന്നത് നോക്കൂ. എന്റെ ജന്മങ്ങള് ഒരു ആഗ്രഹവും ഇല്ലാത്തതാണ്. ഈ ജന്മത്തിലും മുന്കാലയളവിലും തപസ്സില്‍ മാത്രം താല്‍പ്പര്യമുണ്ട്. മറ്റൊന്നിലുമില്ല. അപ്രകാരമുള്ള തഥാതനെ ഒരു കരുവാക്കി നിര്‍ത്തി നിങ്ങളെപ്പോലുള്ള നിഷ്കളങ്ക മനസ്ക്കന്മാരേയും മുന്നില്‍ നിര്‍ത്തി ആ ശക്തി പ്രവര്‍ത്തിക്കുന്നു എന്നു മാത്രമേ പറയാനുള്ളൂ. എനിക്കായി ലോകത്തോട് ഒന്നും പറയാനില്ല. നിങ്ങളെപ്പോലുള്ളവരുടെ നിഷ്കളങ്ക ഹൃദയം കാണുമ്പോള്‍, ലോകത്തിന്റെ ദുഃഖം കാണുമ്പോള്‍ ഞാന്‍ പരവശനാകുന്നു.
-തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: