സാംസ്കാരിക വിദ്യാഭ്യാസത്തിനു വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ മാതൃക: ശശികല ടീച്ചര്‍

Sunday 4 September 2011 8:25 pm IST

കൂടാളി:സാംസ്കാരിക വിദ്യാഭ്യാസത്തിനു വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ മാതൃകയാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച്‌ കൂടാളി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന മാതൃസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം വിദ്യാനികേതന്‍ വിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കുന്ന സാംസ്കാരിക മൂല്യങ്ങളും ദേശീയബോധവും സമൂഹത്തിന്‌ മാതൃകയാണ്‌. സമൂഹത്തില്‍ നടമാടുന്ന എല്ലാ ദുഷ്പ്രവണതകളില്‍ നിന്നും കുട്ടികളെ നേര്‍വഴിയിലേക്ക്‌ നയിക്കാനും അതോടൊപ്പം ഉന്നത വിദ്യാഭ്യാസം കുട്ടികള്‍ക്ക്‌ നല്‍കുന്നതിലും വിദ്യാനികേതന്‍ സ്കൂളുകള്‍ നിസ്തൂലമായ പങ്കാണ്‌ വഹിക്കുന്നതെന്നും ടീച്ചര്‍ പറഞ്ഞു. വിദ്യാലയ സമിതി പ്രസിഡണ്ട്‌ പി.ബാലന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി.മാധവന്‍ സ്വാഗതം പറഞ്ഞു. അക്കാദമിക്‌ സമിതി അംഗം ഉണ്ണികൃഷ്ണന്‍, ഹരികൃഷ്ണന്‍ ആലച്ചേരി എന്നിവര്‍ സംബന്ധിച്ചു.