ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ കുംഭപ്പൂര മഹോത്സവം 10 മുതല്‍

Friday 7 February 2014 9:11 pm IST

കോട്ടയം: പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില കുംഭപ്പൂര മഹോത്സവത്തിന് 10 ന് കൊടിയേറും. 17 ന് ആറാട്ടോടെ സമാപിക്കും. 10 ന് വൈകിട്ട് 5.30 നും 6 നും മദ്ധ്യേ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി മധുകൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 6.30 ന് ചുറ്റുവിളക്ക്, 7ന് ഭക്തിഗാനമേള. 11 ന് രാവിലെ 10.30 ന് ഉത്സവബലി, രാത്രി 7.30ന് ഓര്‍ഗന്‍ സോളോ, 8.30 ന് കഥകളി, 12 ന് വൈകിട്ട് 6.30 ന് സംഗീതാര്‍ച്ചന, രാത്രി 8 ന് നാടകം, 13 ന് വൈകിട്ട് 6.45 ന് നൃത്തസന്ധ്യ, 14 ന് രാത്രി 7.30 ന് ഓര്‍ഗന്‍ സോളോ, രാത്രി 9.30 ന് കൊല്ലം തപസ്യ കലാസംഘം അവതരിപ്പിക്കുന്ന നാടകം-സ്വാമി വിവേകാനന്ദന്‍. 15 ന് വൈകിട്ട് 6.30 ന് പൂമൂടല്‍, 7 ന് ശ്രീഭദ്രാസ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 9.30 ന് സംഗീതാര്‍ച്ചന, 16 ന് രാവിലെ 5.30 ന് എണ്ണക്കുടം അഭിഷേകം, ഉച്ചയ്ക്ക് 1 ന് വിവിധ പാട്ടമ്പലങ്ങളില്‍ നിന്നും കുംഭകുടഘോഷയാത്ര, 2 ന് കുംഭകുടം അഭിഷേകം, 5.30 ന് സേവ, കാഴ്ചശ്രീബലി, മയിലാട്ടം, രാത്രി 9 ന് അമ്മന്‍കുടം, താലപ്പൊലി, 11.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 17 ന് രാവിലെ 11 ന് ആറാട്ട് ബലി, 11.30 ന് ആറാട്ട് സദ്യ, 2.30 ന് ആറാട്ട്, നാലിന് എതിരേല്‍പ് ഘോഷയാത്ര, തുടര്‍ന്ന് ആറാട്ട് വരവിന് സ്വീകരണം, രാത്രി 11.30 ന് ചുറ്റുവിളക്ക്, കൊടിയിറക്ക്, വെടിക്കെട്ട്, ആറാട്ടുകലശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.