നിസാര്‍ കമ്മീഷനെ പിരിച്ചു വിട്ട നടപടി; ബിജെപി താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ ഇന്ന്‌

Sunday 4 September 2011 10:16 pm IST

കാസര്‍കോട്്‌: കാസ ര്‍കോട്‌ കലാപം അന്വേഷിക്കാനായി നിയമിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ഇന്ന്‌ കാസര്‍കോട്‌ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ നടത്തും. കറന്തക്കാട്ടു നിന്നാരംഭിക്കുന്ന മാര്‍ച്ച്‌ ടൌണ്‍ ചുറ്റിയാണ്‌ താലൂക്ക്‌ ഓഫീസിലെത്തുക. ബി.ജെ.പി സംസ്ഥാന പ്രസിഡണ്റ്റ്‌ വി.മുരളീധരന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും. മുസ്ളീം ലീഗ്‌ സംസ്ഥാന ഭാരവാഹികള്‍ക്കു കഴിഞ്ഞ വര്‍ഷം കാസര്‍കോട്ടു നല്‍കിയ സ്വീകരണത്തോടനുബന്ധിച്ചുണ്ടായ അക്രമങ്ങളിലും വെടിവെപ്പിലും ഒരു ലീഗ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ അന്നത്തെ ഉടതുപക്ഷ സര്‍ക്കാര്‍ ആണ്‌ ജസ്റ്റിസ്‌ നിസാറിനെ അന്വേഷണകമ്മീഷനായി നിയമിച്ചത്‌. അന്വേഷണത്തില്‍ കാസര്‍കോട്ട്‌ ആസൂത്രിതമായ വര്‍ഗ്ഗീയ കലാപമുണ്ടാകാനുള്ള ശ്രമമായിരുന്നു അക്രമമെന്ന്‌ കമ്മീഷന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. ജസ്റ്റീസ്‌ നിസാര്‍ സി.പി.എം സഹയാത്രികനാണെന്നായിരുന്നു ഇതിനു ലീഗ്‌ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ന്യായീകരണം. ഇതിനെത്തുടര്‍ന്ന്‌ അന്വേഷണം പൂര്‍ത്തിയാക്കും മുമ്പ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ നിസാര്‍ കമ്മീഷനെ പിരിച്ചുവിടുകയും സിബിഐ അന്വേഷണത്തെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യുകയാണ്‌. കാസര്‍കോട്ടെ കലാപങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ കണ്ടെത്തിയ നിസാര്‍ കമ്മീഷനെക്കൊണ്ടു തന്നെ അന്വേഷണം പൂര്‍ത്തിയാക്കിക്കണമെന്നും ബി.ജെ.പി ആവശ്യമുന്നയിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.