വെരൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

Friday 7 February 2014 9:22 pm IST

ചങ്ങനാശ്ശേരി: വെരൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്രമഹോത്സവത്തിന് ഇന്ന് കൊടിയേറും. 17ന് സമാപിക്കും. ഇന്ന് രാവിലെ 9 നും 9.30 നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി രാജീവ് നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. രാത്രി 8.30 ന് കളമെഴുത്തുംപാട്ടും. താലം എഴുന്നള്ളിപ്പ്, 10 ന് വൈകിട്ട് 7.30 ന് ഭജന്‍സ്, 11 ന് വൈകിട്ട് 7.30 ന് ഭജന, 12 ന് രാവിലെ 7.30 ന് സമ്പൂര്‍ണ്ണ നാരായണീയ പാരായണം, 13 ന് രാവിലെ 9 ന് അഞ്ചാമത് ശ്രീധര്‍മ്മശാസ്താ സംഗീതോത്സവം, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞ വൈക്കം രാജമ്മാള്‍ മുഖ്യാതിഥിയായിരിക്കും. 16 ന് പൂരം പള്ളിവേട്ട. വൈകിട്ട് 8 ന് ശ്രീബലി, 11.45 ന് കാവടിപുറപ്പാട്, 11.30 ന് ശീതങ്കല്‍ തുള്ളല്‍, 12.30 ന് കാവടിയാട്ടം, കുംഭകുടം, 2.30 ന് കാവടി അഭിഷേകം, കളഭാഭിഷേകം, രാത്രി 11.30 ന് നാട്യതരംഗിണി, വെളുപ്പിന് 2.30 ന് പള്ളിവേട്ട, പള്ളിനായാട്ട്, 4.30 ന് കരിമരുന്ന് പ്രയോഗം, 17 ന് ഉത്രം ആറാട്ട്, രാവിലെ 8.45 നും 9.15 നും മദ്ധ്യേ കൊടിയിറക്ക്, ആറാട്ട് ബലി, 10.30 മുതല്‍ ഉത്രം ഊട്ട്, രാവിലെ 9.30 ന് പുതുച്ചിറ ആറാട്ട് കടവില്‍ പുരാണപാരായണം, രാവിലെ 11.30 ന് ആറാട്ട് പുറപ്പാട്, 3.30 ന് ആറാട്ട്, 4 ന് ആറാട്ട് വരവ്, വൈകിട്ട് 8.30 ന് ആറാട്ട് സ്വീകരണം, 12.30ന് വലിയകാണിക്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.