എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Friday 7 February 2014 9:26 pm IST

എരുമേലി: ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ പത്ത്ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ദീപാരാധനയ്ക്ക്‌ശേഷം 7.30 നും 8.30നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി ജഗദീശ് നമ്പൂതിരി മേല്‍ശാന്തിമാരായ ശ്രീവല്‍സന്‍ എം.പി, ജിഷ്ണു.വി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. രാത്രി 8.30 ന് മെഗാ കോമഡിഷോ, രണ്ടാം ഉത്സവം മുതല്‍ നാലാം ഉത്സവം വരെ ക്ഷേത്രപൂജകളും വഴിപാടുകളും മാത്രം. അഞ്ചാം ഉത്സവദിവസം രാത്രി 9 ന് കഥാപ്രസംഗം, 13 ന് രാത്രി 7.30 ന് ഡാന്‍സ്, 14 ന് രാത്രി 8 ന് സംഗീതകച്ചേരി, 10 ന് കുറത്തിയാട്ട നൃത്തിശില്‍പം, 15 ന് 11 മണിക്ക് ഉത്സവബലി, 1.30 ന് മഹാപ്രസാദമൂട്ട്, രാത്രി 7.30 ന് ചാക്യാര്‍കൂത്ത്, 9.30 ന് ഓട്ടന്‍തുള്ളല്‍, 16 ന് വൈകിട്ട് 4.30 ന് ശ്രീബലി, സേവ, രാത്രി 9 ന് കഥാപ്രസംഗം, 11 ന് ഡാന്‍സ്, വെളുപ്പിന് പള്ളിവേട്ട പുറപ്പാട്, 1.30 ന് പള്ളിവേട്ട, 17 ന് വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്, 6 ന് കൊരട്ടി ആറാട്ട്കടവില്‍ ആറാട്ട്, 7 ന് ആറാട്ട് എഴുന്നള്ളിപ്പ്, തുടര്‍ന്ന് ആട്ടക്കാവടി, 8 ന് എരുമേലി പേട്ടക്കവലയില്‍ ആറാട്ട് എതിരേല്‍പും സ്വീകരണവും, 11.45 ന് കൊടിയിറക്ക് തുടര്‍ന്ന് വലിയ കാണിക്ക, വെടിക്കെട്ട്, 1 മണിക്ക് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.