ധര്‍മ്മസൂയ മഹായാഗം: ജനപ്രവാഹത്തില്‍ രണ്ടാം ദിനം

Friday 7 February 2014 10:44 pm IST

പാലക്കാട്‌: ധര്‍മ്മ നവോത്ഥാനത്തിലൂടെ നവയുഗസൃഷ്ടിയെന്ന സന്ദേശമുയര്‍ത്തി തഥാതന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ച ധര്‍മ്മസൂയ മഹായാഗം ഭക്തജന പങ്കാളിത്തം കൊണ്ട്‌ രണ്ടാം ദിവസം സമ്പന്നമായി. പാരമ്പര്യ യാഗ സമ്പ്രദായങ്ങള്‍ക്ക്‌ കാലാനുസൃതമായ മാറ്റം വരുത്തി ഋഷിധര്‍മ്മങ്ങളെ ലോകത്തിന്‌ ഉതകുന്ന ജനകീയ സംരഭകമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ തപോവരിഷ്ഠാശ്രമ സ്ഥാപകന്‍ തഥാതന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ച ധര്‍മ്മയൂയ മഹായാഗം. പ്രാസാദപാരാ വിദ്യോപാസന, അഗ്നിപ്രോജ്ജ്വലനം, പ്രാഥമിക യാഗങ്ങള്‍, ചതുര്‍ലോക പ്രകാശനം, സമൂഹയാഗപ്രകരണം , ധര്‍മപ്രബോധനം തുടങ്ങിയവയും രണ്ടാംദിനത്തില്‍ നടന്നു.
കുംഭമേളകള്‍ക്കല്ലാതെ ബാഹ്യലോകവുമായി സമ്പര്‍ക്കമില്ലാത്ത ഹിമാലയ സാനുക്കളില്‍ അധിവസിക്കുന്ന നാഗസന്യാസിമാര്‍ ഇന്നലെ ധര്‍മസൂയ മഹായാഗവേദിയിലെത്തിയിരുന്നു. ആചാര വിധിപ്രകാരം തഥാതന്‍ നേരിട്ട്‌ പാദപ്രക്ഷാളനം ചെയ്ത്‌ അവരെ സ്വീകരിച്ചു. സമഗ്ര വിദ്യാഭ്യാസ ദര്‍ശനവും ഭാവി തലമുറയും എന്ന വിഷയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ബ്രഹ്മകുമാരീസ്‌ ജനറല്‍ സെക്രട്ടറി ബ്രദര്‍ മൃത്യുഞ്ജയ ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
ഇന്‍ഡോളജിസ്റ്റ്‌ ഡോ.മിഷേല്‍ ഡാനിനോ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ശശികല ടീച്ചര്‍, ജസ്റ്റിസ്‌ വി. ഈശ്വരയ്യ, മുന്‍ എം.പി. വി.എസ്‌. വിജയരാഘവന്‍, ദൂരദര്‍ശന്‍ ഡയറക്ട്ര് പി. ചാമിയാര്‍, ഡോ. ജി. ഭക്ത വത്സലന്‍, മൈത്രി സത്യവ്രത, കാലിക്സിയോ സുരാസെ വിലാഫ്നെ എന്നിവര്‍ സംസാരിച്ചു. വിഷ്ണു അരവിന്ദാക്ഷന്‍ ചടങ്ങില്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. തൊടുപുഴ യാഗസമിതി പ്രസിഡന്റ്‌ ജി.മാധവന്‍ നായര്‍ സ്വാഗതവും യാഗസമിതി കോ ഓര്‍ഡിനേറ്റര്‍ എം.തങ്കവേലു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.