തൃക്കരിപ്പൂരില്‍ സ്വകാര്യ ആശുപത്രി അടിച്ചുതകര്‍ത്തു

Sunday 4 September 2011 10:36 pm IST

തൃക്കരിപ്പൂറ്‍: പരിക്കേറ്റ യുവാവിനെയും കൊണ്ട്‌ ആശുപത്രിയിലെത്തിയ സംഘം ആശുപത്രി അടിച്ചു തകര്‍ത്തു. തൃക്കരിപ്പൂറ്‍ ഇലക്ട്രിസിറ്റി ഓഫീസിന്‌ മുന്നിലെ എം.സി.ആശുപത്രിയിലാണ്‌ ആറംഗസംഘം അടിച്ചു തകര്‍ത്തത്‌. പരിക്കേറ്റ യുവാവിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരാരും എത്താത്തതാണ്‌ ആക്രമണത്തിന്‌ കാരണം. നൂറുദ്ദീന്‍, മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തില്‍ മെട്ടമ്മല്‍, വെള്ളാപ്പ്‌, ബീരിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ ആശുപത്രിയിലെ കാഷ്വാലിറ്റി, റിസപ്ഷന്‍ കൌണ്ടര്‍, ടെലഫോണ്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ അടിച്ചുതകര്‍ത്തത്‌. അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആശുപത്രി മാനേജര്‍ മുഹമ്മദ്കുഞ്ഞി ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യ ലഹരിയിലാണ്‌ സംഘം ആശുപത്രിയിലെത്തിയതെന്നും പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.