ആധുനിക വിദ്യാഭ്യാസത്തിന് മൂല്യശോഷണം സംഭവിക്കുന്നു: പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

Friday 7 February 2014 11:08 pm IST

കായംകുളം: ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നതായി ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് അധ്യാപക സമൂഹത്തിനുള്ളത്. നാടിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിക്കുന്ന മാതൃകകളാകണം അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ വി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്റ്റിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എ.നാരായണന്‍ മാസ്റ്റര്‍, സ്വാഗതസംഘം ജനറര്‍ കണ്‍വീനര്‍ പി.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
സുഹൃദ്‌സമ്മേളനം അഡ്വ.എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്തു. എന്റ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഫെറ്റോ മുന്‍ ജനറല്‍ സെക്രട്ടറി റ്റി.എം.നാരായണന്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസര്‍ റ്റി.ജെ.അന്നമ്മ അധ്യക്ഷത വഹിച്ചു. സംഘടനാ സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഞ്ചിന് സാംസ്‌കാരിക സമ്മേളനത്തില്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തി. എന്റ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് അശോക്ബാദൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10ന് കായംകുളം ടൗണ്‍ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.