വ്യാജപാസ്പോര്‍ട്ട്‌: പ്രതികളെ കണ്ടെത്താന്‍ ലുക്കൌട്ട്‌ നോട്ടീസ്‌

Sunday 4 September 2011 10:41 pm IST

കാസര്‍കോട്‌: ജില്ല കേന്ദ്രീകരിച്ച്‌ നടന്ന വ്യജപാസ്പോര്‍ട്ട്‌ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിണ്റ്റെ ഭാഗമായി ്രെകെംബ്രാഞ്ച്‌ പ്രതികളുടെ ഫോട്ടോ അടങ്ങിയ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറത്ത്‌ വിട്ടു. അട്ടയങ്ങാനത്തെ ദാമോദരണ്റ്റെ മകന്‍ രവി, ഷാനവാസ്‌, മുഹമ്മദിണ്റ്റെ മകള്‍ സുനിത എന്നീ വ്യജപേരുകളില്‍ സമ്പാദിച്ച പാസ്പോര്‍ട്ടിണ്റ്റെ ഉടമസ്ഥരെ കണ്ടെത്താനാണ്‌ നോട്ടീസുകള്‍ അധികൃതര്‍ പുറത്തിറക്കിയത്‌. കോഴിക്കോട്‌ പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്ന്‌ തല്‍ക്കാല്‍ വ്യവസ്ഥയില്‍ മൂന്നുപേരും സമ്പാദിച്ച പാസ്പോര്‍ട്ട്‌ പോലീസ്‌ വേരിഫിക്കേഷന്‍ പിന്നീട്്‌ നല്‍കിയാല്‍ മതിയെന്നവ്യവസ്ഥയാണുള്ളത്‌. കോഴിക്കോട്‌ പാസ്പോര്‍ട്ട്‌ ഓഫീസില്‍ നടന്ന പരിശോധനയില്‍ ഇവരുടെ പാസ്പോര്‍ട്ട്‌ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഹൊസ്ദുര്‍ഗ്‌ തഹസില്‍ദാര്‍ മുഖേന കോഴിക്കോട്‌ പാസ്പോര്‍ട്ട്‌ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന്‌ രാജപുരം പോലീസ്‌ കേസെടുത്ത്‌ അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന്‌ കേസ്‌ ്രെകെംബ്രാഞ്ചിന്‌ കൈമാറി. വ്യാജരേഖയില്‍ പാസ്പോര്‍ട്ട്‌ സമ്പാദിച്ചത്‌ അതീവ ഗൌരവമുള്ള കുറ്റമാണ്‌. ഇവരെ കണ്ടെത്താന്‍ ഇനിയും കഴിയാത്തതില്‍ ദുരൂഹതയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രതികളെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ കാസര്‍കോട്‌ ്രെകെംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി, ഡിറ്റക്ടീവ്‌ ഇന്‍സ്പെക്ടര്‍ ൯൪൯൭൯൮൭൩൧൪ എന്ന നമ്പറിലോ ഓഫീസിലോ അറിയിക്കണമെന്ന്‌ ലുക്ക്‌ഔട്ട്‌ നോട്ടീസില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.