ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചു

Saturday 8 February 2014 10:28 pm IST

പട്ടാമ്പി: ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചു. കൂറ്റനാട്‌ ഞാങ്ങാട്ടിരി അമ്പലംകടവ്‌ ഉള്ളാട്ടില്‍ അബ്ദുനാസര്‍ - നുസൈബ ദമ്പതികളുടെ മക്കളായ മുഹമ്മദ്‌ നവാഫ്‌ (11), മുഹമ്മദ്‌ നിയാസ്‌ (6) പൊന്നത്താഴത്ത്‌ മുഹമ്മദലി - ഹലീമ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ ആഷിഖ്‌ (11)എന്നിവരാണ്‌ മരിച്ചത്‌.
ആഷിഖിന്റെ പിതൃസഹോദരിയുടെ മക്കളാണ്‌ നവാഫും നിയാസും. ഭാരതപ്പുഴയില്‍ ഞാങ്ങാട്ടിരി അമ്പലംകടവിലാണ്‌ സംഭവം. സ്കൂള്‍ അവധിയായതിനാല്‍ കുളിക്കാനായി പുഴയിലേക്ക്‌ പോയതായിരുന്നു. പത്ത്‌ മണിയോടെയാണ്‌ അപകടം.
ഞാങ്ങാട്ടിരി മഹര്‍ഷി സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥികളാണ്‌ മുഹമ്മദ്‌ നവാഫും, ആഷിഖും. നിയാസ്‌ യു കെ ജി വിദ്യാര്‍ത്ഥിയും, ആഷിഖിന്റെ സഹോദരങ്ങള്‍: മുഹമ്മദ്‌ അമീര്‍, ആശിഫ, അമീനഷറിന്‍. തൃത്താല പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.
മൃതദേഹങ്ങള്‍ ഞാങ്ങാട്ടിരി റഹ്മാനിയ്യ ജുമാമസ്ജിദില്‍ ഖബറടക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.