നിര്‍ഭയരായിരിക്കൂ. എന്നിലുള്ള വിശ്വാസക്കുറവാണ് ഭയത്തിന് കാരണം. ഞാന്‍ അവതരിച്ചത് നിനക്ക് ശക്തി പകരാനും നിന്റെ ഏറ്റവും വലിയ ശത്രുക്കളെയും എന്റെ വിമര്‍ശകരെയും സേവിക്കാനും ആകുന്നു. സത്യത്തിന് ഭയമെന്തെന്നറിയില്ല. അസത്യത്തിന്റെ ലാഞ്ചന ഉണ്ടാകുമ്പോഴാണ് അത് വെളിപ്പെടുത്താന്‍ നിന്നില്‍ ഭയമുണരുന്നത്. ധൈര്യമായിരിക്കൂ. സദാ, സത്യത്തെ പിന്തുടരൂ. സത്യത്തിന് ഒരേയൊരു മാര്‍ഗം മാത്രം. സത്യത്തെ നീതീകരിക്കാനാകില്ല. സത്യത്തെ വിദഗ്ധമാംവണ്ണം വളച്ചൊടിക്കാന്‍ കഴിയില്ല. അത് വളവുതിരിവുകളില്ലാതെ നേരെ പോകുന്ന റോഡാണ്. ധീരനായ ഒരു പോരാളിയെപ്പോലെ ഓട്ടമാരംഭിക്കൂ. സത്യത്തിന്റെ മാര്ഗത്തില്ക്കൂടെ ചലിക്കുന്നിടത്തോളം കാലം നീ നിന്റെ നേതൃത്വങ്ങളാല്‍ എന്നെത്തന്നെ ഉറ്റുനോക്കുന്നു. തിരിച്ച് ഉടനീളം നിന്റെ സഹചാരിയായി നിന്നില്‍ ഞാന്‍ കൃപ ചൊരിയും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: