മുണ്ടക്കയം: മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗഞ്ചാവ് എത്തിച്ചു കൊടുത്തു വന്ന ആള് പിടിയില്‍. മുണ്ടക്കയം ചെളിക്കുഴി ലക്ഷം വീട് കോളനി പാറയില്‍ പുരയിടം വീട്ടില്‍ വില്‍സണ്‍ മകന് ബെന്നിമോന്.പി.(26 ) ആണ് കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെയും പാര്‍ട്ടിയുടെയും പിടിയിലായത്.
മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് ഗഞ്ചാവ് വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ദിവസങ്ങളായി എക്സൈസ് സപെഷ്യല്‍ സ്ക്വാഡ് ഈ പ്രദേശം നിരീക്ഷിച്ചുവരികയായിരുന്നു. റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍.വി.എം, ശ്യാംകുമാര്‍.വി.എസ്, പ്രിവന്റീവ് ആഫീസര്‍ ഫിലിപ്പ് തോമസ്, സിവില്‍ എക്സൈസ് ആഫീസര്‍മാരായ ബിനു.ബി.എസ്, രതീഷ്ലാല്‍.ടി.കെ, എക്സൈസ് ഡ്രൈവര്‍ രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: