സംഘാടനത്തിലെ അച്ചടക്കം

Monday 10 February 2014 12:16 am IST

തിരുവനന്തപുരം: ഇന്നലെ നടന്ന ശംഖുമുഖം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെ നിയന്ത്രിക്കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വോളണ്ടിയര്‍മാര്‍ മികവുകാട്ടി. രണ്ടുദിവസം മുമ്പ്‌ തന്നെ മറ്റ്‌ ജില്ലകളില്‍ നിന്ന്‌ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ സൗകര്യങ്ങള്‍ നല്‍കുന്നതിലും അവരെ സമ്മേളന നഗരിയിലെത്തിക്കുന്നതിലും പ്രത്യേക വ്യവസ്ഥയാണ്‌ ഒരുക്കിയിരുന്നത്‌. ഇന്നലെ രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ച വോളണ്ടിയര്‍മാര്‍ ഓരോ ജില്ലയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ പ്രത്യേക മേഖലയിലേക്ക്‌ മാറ്റുകയും അവിടെ നിന്നും പ്രവര്‍ത്തകരെ സമ്മേളന നഗരിയില്‍ എത്തിച്ചുകൊണ്ടേയിരുന്നു.
ഇന്നലെ രാവിലെ 8 മുതല്‍ പ്രവര്‍ത്തകര്‍ വാണ്ടയിര്‍മാര്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ മോദിയെ കാണാന്‍ നിലയുറപ്പിച്ചിരുന്നു. ഇവര്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ക്കുവേണ്ട സൗകര്യങ്ങളും കൂറ്റന്‍ ടാങ്കുകളില്‍ ദാഹജലവും ആംബുലന്‍സ്‌ സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. സേവാഭാരതി പ്രത്യേക ക്യാമ്പ്‌ തുറന്നാണ്‌ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. നഗരത്തില്‍ ഗതാഗതകുരുക്കില്ലാതെ അച്ചടക്കത്തോടെ നടത്തിയ സമ്മേളനം എന്ന നിലയിലും ഈ സമ്മേളനം അറിയപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.