ഒഡീഷയില്‍ ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു

Monday 10 February 2014 11:00 am IST

സമ്പാല്‍പൂര്‍: ഒഡീഷയില്‍ ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു 11ഓളംപേരെ കാണാതായി. മരിച്ചവരില്‍ അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. സമ്പാല്‍പൂര്‍ ജില്ലയിലെ ഹിരാക്കുഡ് അണക്കെട്ടിലാണ് അപകടമുണ്ടായത്. സമ്പാല്‍പൂര്‍ ജില്ലയിലെ ലയണ്‍സ് ക്ലബ് അംഗങ്ങളും കുടുംബവും സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഹിരാക്കുഡ് അണക്കെട്ടിന്റെ മറുകരയില്‍ പോയി മടങ്ങുകയായിരുന്നു സംഘം. അപകട സമയത്ത് നൂറോളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിധിയില്‍ കവിഞ്ഞ യാത്രക്കാരെ ഉള്‍പ്പെടുത്തിയതാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മഹാനദിയിലാണ് ഹിരാക്കുഡ് അണക്കെട്ട്. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ദുഃഖം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.