കോട്ടയം: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. പള്ളം ബോര്‍മ്മ- ബുക്കാന ജംഗ്ഷന് ഇടയിലുള്ള പൈപ്പാണ് പൊട്ടി വെള്ളം പാഴാകുന്നത്. റോഡിന് അടിയിലൂടെ പോകുന്ന പൈപ്പിന്റെ പല ഭാഗങ്ങളിലായി പൊട്ടലുണ്ടായിട്ടുണ്ട്. പള്ളം ഇലക്ട്രിസിറ്റി ഓഫീസിനു മുന്‍വശത്തെ പൊട്ടിയ പൈപ്പില്‍ നിന്നും 12 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ചീറ്റുന്നത്. കൊടും ചൂടില്‍ ഇവിടങ്ങളിലെ കിണറുകള്‍ വറ്റിവരണ്ട നിലയിലാണ്. ഈ സമയത്ത് ആകെയുള്ള ആശ്രമായ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായിപോകുന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കരിമ്പിന് കാലായിലെ നിവാസികളാണ് പൈപ്പുപൊട്ടിയതു മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും അധികൃതര്‍ ഇതുവരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: