അറിവിന്റെയും കൗതുകങ്ങളുടെയും ചെപ്പു തുറന്ന് ശാസ്‌ത്രോത്സവം

Saturday 6 January 2018 2:53 am IST

തിരുവനന്തപുരം: ശാസ്ത്ര വിസ്മയങ്ങളുടെയും കരവിരുതിന്റെയും ആവേശക്കാഴ്ച്ചകള്‍ സമ്മാനിച്ച് ജന്മഭൂമി-വിജ്ഞാനഭാരതി ശാസ്‌ത്രോത്സവത്തിന് ഗംഭീര തുടക്കം. വട്ടിയൂര്‍ക്കാവ് സരസ്വതി സ്‌ക്കൂള്‍ അങ്കണത്തില്‍ ആരംഭിച്ചു. ഡിജിപി ഡോ. ജേക്കബ് തോമസ് ശാസ്‌ത്രോത്സവത്തിന് ഭദ്രദീപം തെളിച്ചു.

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അനന്തപുരി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ.എ. മാര്‍ത്താണ്ഡന്‍പിള്ള, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍, വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍, സരസ്വതീ വിദ്യാലയത്തിന്റെ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മേഖലാ അടിസ്ഥാനത്തില്‍ നടത്തിയ മത്സരവിജയികളായവരാണ് ഫൈനല്‍ മത്സരത്തിനെത്തിയിരിക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സയന്‍സ് പാര്‍ക്ക് കാണാന്‍ വന്‍ തിരക്കായിരുന്നു. ശാസ്ത്ര ഉപകരണങ്ങളും മോഡലുകളും നേരിട്ട് പരിശോധിച്ച് മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് അവസരം കിട്ടി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റോബോട്ടുകളുടെ ഘടകങ്ങള്‍ രൂപകല്പന, പ്രവര്‍ത്തനം എന്നിവ നേരിട്ട് കാണാനും പഠിക്കാനും പരിശീലിക്കാനും അവസരം നല്‍കുന്ന റോബോട്ടിക് വര്‍ക്‌ഷോപ്പ് ശ്രദ്ധേയമായി.

ഇന്ന് ശാസ്ത്ര അധ്യാപകര്‍ക്കായുള്ള ശില്പശാലയില്‍ ഡോ.എ. അജയഘോഷ്, ഡോ. അരവിന്ദ് റാണഡെ, ഡോ. അച്ച്യുത് ശങ്കര്‍ എസ്.നായര്‍ എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ സമ്മാനദാനം നിര്‍വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.