മറ്റുള്ളവരില്‍ എന്നെ സേവിക്കാന്‍ ഞാന്‍ അവസരങ്ങള്‍ നല്കുന്നു. നിന്റെ സമയക്കുറവിനെയും ഊര്ജക്കുറവിനെയും കുറിച്ച്, നീ പരാതിപ്പെടുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ നിന്നെ തന്നെ ശുദ്ധീകരിക്കാന്‍ അവസരങ്ങള്‍ തരുന്നുണ്ട്. പക്ഷേ നിന്റെ സ്വാര്‍ഥത നിന്നെ ശ്വാസം മുട്ടിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ആവശ്യമില്ലാതെ കാര്യങ്ങള്‍ക്ക് ധാരാളം സമയം ചെലവഴിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ജാട കാണിക്കാന്‍ നിനക്ക് ധാരാളം ഊര്‍ജം ഉണ്ടെന്ന് ഞാന്‍ അറിയുന്നു. എന്റെ ദൃഷ്ടികള്‍ നിന്നില്‍ അത്യന്തം മുഖ്യമായ ഒരു കുറവ് ശ്രദ്ധിച്ചിട്ടുണ്ട്.
നിന്റെ സ്നേഹമില്ലായ്മയാണ്. ഈ കുറവ് നിന്നെ ഏകാകിയാക്കുന്നു. അസ്വസ്ഥനും കോപിഷ്ഠനുമാക്കുന്നു. ഞാന്‍ നല്കുന്ന അവസരങ്ങള്ക്കുറ്റു നോക്കൂ. നിന്റെ സ്വാര്‍ഥപരമായ ഇച്ഛകള്‍ക്ക് അതീതരാകൂ. ഞാന്‍ ആസൂത്ര ണം ചെയ്ത കാര്യങ്ങളില്‍ പങ്കാളിയാകൂ. നിന്റെ കുറവുകളെ പരിഹരിക്കാനുള്ള വിറ്റാമിന്‍ ഗുളികകളാണ് എന്റെ പ്രേമം. സങ്കുചിത മനസ്കയാകുന്നതിന് പകരം മനസ്സിനെ വിശാലമാക്കൂ. നിന്നാല്‍ പൂജിക്കപ്പെടുന്ന ഒരേ ഒരു രൂപത്തില്‍ എന്നെ പരിമിതനാക്കാതെ മറ്റനേകം രൂപങ്ങളിലും എന്നെ കാണുകയും അറിയുകയും ആരാധിക്കുകയും ചെയ്യുക. ഓരോന്നിലും ഓ രോ വ്യക്തിയിലും ഞാന്‍ നിവസിക്കുന്നു. അതുകൊ ണ്ട് അവരിലൂടെ എന്നെ സേവിക്കുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: