കോട്ടയം: ഭാരത ജനതയ്ക്ക് എന്നെന്നും ഓര്‍മ്മിക്കുന്ന സന്ദേശം നല്കിയ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ചരമദിനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുതുജീവന്‍ നല്കുന്ന ദിനമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയത്ത് വിശ്വഹിന്ദു പരിഷത് ഹാളില്‍ നടന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അനുസ്മരണസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ നേതൃത്വത്തില്‍ ഭാരതമൊട്ടാകെ ഒരു മാറ്റത്തിന്റെ അലസൃഷ്ടിച്ചുള്ള മുന്നേറ്റത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് ദീനദയാല്ജിയെന്നും അദ്ദേഹത്തിന്റെ മാതൃക ജീവിതത്തില്‍ പൊതുപ്രവര്‍ത്തകരായ നമുക്ക് വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണന്, സംസ്ഥാനസമിതിയംഗം പി.കെ.രവീന്ദ്രന്, ഇ.കെ.വിജയകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ ടി.എന്‍.ഹരികുമാര്‍, ഹരിനാരായണന്, രാജേഷ് ചെറിയമഠം, റോയി കെ.തോമസ്, വി.പി.മുകേഷ്, നാസര്‍ റാവുത്തര്‍, കെ.കെ.പത്മകുമാരി, സുജാതാ സദനന്‍, ഷാജി തൈച്ചിറ, കെ.ആര്.ശശിധരന്, ടി.ആര്.സുഗുണന്, രാജു ആര്., എംഎന്‍ അനില്‍കുമാര്‍, പൊന്നപ്പന്, എന്‍.എസ്.രമേഷ്, കൃഷ്ണന്‍കുട്ടി, പ്രശാന്ത് മാങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: