ഹിന്ദു വിരുദ്ധ പുസ്തകം നശിപ്പിക്കുന്നു

Tuesday 11 February 2014 10:07 pm IST

ന്യൂദല്‍ഹി: തങ്ങള്‍ പ്രസിദ്ധീകരിച്ച,ഹിന്ദു വിരുദ്ധ പുസ്തകം മുഴുവന്‍ നശിപ്പിക്കാന്‍ പെന്‍ഗ്വിന്‍ ബുക്ക്സ്‌ തീരുമാനിച്ചു. അമേരിക്കക്കാരനായ വെന്‍ഡി ഡോണിഗര്‍ എഴുതിയ ദ ഹിന്ദൂസ്‌, ആന്‍ ആള്‍ട്ടര്‍നേറ്റീവ്‌ ഹിസ്റ്ററിയാണ്‌ നശിപ്പിക്കുക. കൈയിലുള്ളവയും വിതരണത്തിന്‌ അയച്ചവ തിരികെ വരുത്തി അവയും പൂര്‍ണ്ണമായി നശിപ്പിക്കാനാണ്‌ തീരുമാനം. ശിക്ഷാ ബച്ചാവോ ആന്ദോളനാണ്‌ പ്രസാധകരായ പെന്‍ഗ്വിനെതിരെ കേസ്‌ നല്‍കിയിരുന്നത്‌. പുസ്തകത്തിെ‍ന്‍റ മോഷ്ടിച്ചെടുത്ത കോപ്പി ഇന്‍റര്‍നെറ്റില്‍ പടര്‍ന്നിരുന്നു. മതത്തെയും വിശ്വാസത്തെയും അവഹേളിക്കുന്ന, ലൈംഗികവല്‍ക്കരിക്കുന്ന പുസ്തകമാണിതെന്ന്‌ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷാ ബച്ചാവോ ആന്ദോളന്‍ നല്‍കിയ കേസ്‌ നടന്നുവരികയാണ്‌. അതിനിടെ ആന്ദോളന്‍ നേതാക്കളും പ്രസാധകരും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ്‌ അവ നശിപ്പിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.