നിലമ്പൂര്‍: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിരയായ ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. യുവതിയുടെ സ്വകാര്യഭാഗത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ ബലാല്‍ത്സംഗം നടന്നിട്ടില്ലെന്നാണ് വിവരമെന്ന് നിലമ്പൂര്‍ സി.ഐ.ചന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: